ന്യൂഡല്‍ഹി: മണിപ്പൂരില്‍ കുടുങ്ങിയ ഒമ്പത് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ശക്തമാക്കി. മണിപ്പൂര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണില്‍ ബന്ധപ്പെടാനായെന്ന് ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് അറിയിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അബ്ദുള്‍ ബാസിത്, കൊട്ടിയൂര്‍ സ്വദേശി ശ്യാം കുമാര്‍, മലപ്പുറം വട്ടംകുളം സ്വദേശി ആര്‍. നവനീത്, പുള്ളിപറമ്പ് സ്വദേശി ഫാത്തിമ ദില്‍ന, കൊണ്ടോട്ടി സ്വദേശി എം.സി. റെനിയ, വയനാട് പുല്‍പ്പള്ളി സ്വദേശി ആദിത്യ രവി, പാലക്കാട് പഴയലക്കിടി സ്വദേശി ആദിത്യ രവി, പാലക്കാട് പഴയലക്കിടി സ്വദേശി സി.എസ്. ഷഹ്‌ല, കോഴിക്കോട് കക്കോടി സ്വദേശി ആര്‍.എസ്. അനൂപ്, ചേമഞ്ചേരി സ്വദേശി എസ്.ബി. റിതിന്‍ എന്നിവരുമായാണ് ബന്ധപ്പെട്ടത്.
ഇവര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. നോര്‍ക്കയും ഡല്‍ഹി കേരള ഹൗസും സംയുക്തമായിട്ടായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക.