New Update
മുംബൈ: ജെറ്റ് എയര്‍വേയ്‌സ് ഓഫീസിലും സ്ഥാപകന്‍ നരേഷ് ഗോയലിന്റെയും ഭാര്യ അനിതയുടെയും വീട്ടിലുമടക്കം ഏഴിടങ്ങളില്‍ സി.ബി.ഐ. പരിശോധന.
Advertisment
കനറ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പു നടത്തിയ സംഭവുമായി ബന്ധപ്പെട്ടായിരുന്നു സി.ബി.ഐ. പരിശോധന. ഗോയലിനും ഭാര്യ അനിതയ്ക്കും മുന്‍ ഡയറക്ടര്‍ ഗൗരങ് ആനന്ദ ഷെട്ടിക്കുമെതിരെ കേസെടുത്തു.
കാനറ ബാങ്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പണം വകമാറ്റി നല്‍കി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.