New Update
ഭോപ്പാല്‍: ഒരു കുടുംബത്തിലെ ആറു പേരെ വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ മൊരേനയിലാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ധീര്‍ സിങ് തോമര്‍, ഗജേന്ദ്ര സിങ് തോമര്‍ എന്നിവരുടെ കുടുംബങ്ങള്‍ തമ്മില്‍ ഇവരുടെ സ്ഥലങ്ങളില്‍ നിലനിന്നിരുന്ന മാലിന്യം തള്ളിയത് സംബന്ധിച്ച് നിലനിന്നിരുന്ന വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്കു കാരണം.
2013ല്‍ ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ധീര്‍ സിങ്ങിന്റെ കുടുംബത്തിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഗജേന്ദ്ര സിങ്ങും കുടുംബവും നാടുവിടുകയും ചെയ്തിരുന്നു.