New Update
കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യ പ്രിയങ്ക റിമാന്റിൽ. കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രിയങ്ക ഭർത്താവിനെ അടിച്ചു കൊന്നത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.
Advertisment
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സാജുവിന്റെ തലയ്ക്ക് ഏറ്റത് നിരവധി ക്ഷതങ്ങളെന്നാണ് കണ്ടെത്തൽ. വീടിന് സമീപം ഇരുന്ന മണ് വെട്ടി കൊണ്ട് പ്രിയങ്ക ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സാജു നിലത്ത് വീഴുന്നത് വരെ യുവതി അടിച്ചു. പിന്നീട് യുവതി തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കൊലക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിരിക്കുന്നത്.