New Update
കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരണപ്പെട്ട സംഭവത്തിൽ ഭാര്യ പ്രിയങ്കയെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Advertisment
കടയ്ക്കൽ വെള്ളാർ വട്ടം കാറ്റാടിമുട് നന്ദു ഭവനിൽ സാജുവാണ് കഴിഞ്ഞ ദിവസം ഭാര്യയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. തന്നെ കൈയ്യേറ്റം ചെയ്ത സാജുവിനെ പ്രിയങ്ക തിരിച്ചടിക്കുകയായിരുന്നെന്നാണ് മൊഴി. മൺവെട്ടികൊണ്ടാണ് പ്രിയങ്ക സാജുവിനെ മർദ്ദിച്ചത്. സാജു നിലത്ത് വീഴുന്നത് വരെ അടിച്ചു.
പ്രിയങ്ക തന്നെയാണ് കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആംബുലൻസ് വിളിച്ചുവരുത്തി പ്രിയങ്കയോടെപ്പം സാജുവിനെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും സാജു മരിച്ചിരുന്നു. തുടർന്നാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്.