വിനീതും കുഞ്ചാക്കോ ബോബനും ആത്മ സുഹൃത്തുക്കളായി അഭിനയിച്ച സിനിമയാണ് മഴവില്ല. കാമുകിയുടെ മരണത്തോടെ ദുഃഖിതനായ വിനീത് പിന്നീട് കുഞ്ചാക്കോ ബോബനും ഭാര്യയും താമസിക്കുന്ന വീട്ടിലേക്ക് വരികയും ഇവരുടെ ദാമ്പത്യത്തില്‍ അസൂയ തോന്നുകയും ചാക്കോച്ചന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ വിനീത് കൊല്ലുന്നതും പിന്നീട് ചാക്കോച്ചന്റെ ഭാര്യക്കും വിനീതിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ കഥ.
എന്നാല്‍, മഴവില്ല് എന്ന സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റാകാതെ പോയതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ വിനീത്.
കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മഴവില്ലില്‍ അഭിനയിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രം സിനിമയില്‍ മരിക്കുന്നത് സിനിമ പരാജയപ്പെടാന്‍ കാരണമായി.
എന്റെ കഥാപാത്രം ചാക്കോച്ചന്റെ കഥാപാത്രത്തെ കൊല്ലുകയാണ്. അതു ആ സിനിമയെ നെഗറ്റീവായി ബാധിച്ചു. ചാ ക്കോച്ചന്‍ മരിക്കുവാണെന്നറിഞ്ഞതോടെ ആളുകള്‍ ആ സിനിമ കണ്ടില്ല. അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചെങ്കിലും സിനിമ ബോക്‌സ് ഓഫീസില്‍ വിജയിച്ചില്ല.
കന്നടയില്‍ സുഹാസിനിയും ശരത് ബാബുവും രമേശ് അരവിന്ദും അഭിനയിച്ച സിനിമയുടെ റീമേക്കായിരുന്നു മഴവില്ല്. രമേശ് അരവിന്ദായിരുന്നു കന്നടയില്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതില്‍ കപ്പിള്‍ മുതിര്‍ന്നവരും പയ്യന്‍ ചെറുതുമായിരുന്നു. എന്നാല്‍, മലയാളത്തില്‍ ഇതു നേരെ തിരിച്ചായെന്നും വിനീത് പറയുന്നു.