ഷാർജ രാജ കുടുംബാംഗവും ഷാർജ എക്യുസ്ട്രൈൻ ആൻഡ് റൈസിങ് ക്ലബ് ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് ബിൻ സഖർ അൽ ഖാസ്മിയുടെ സ്റ്റാഫ് ബാംഗ്ലൂർ സ്വദേശിയായ സഫ്ദറുള്ള ഖാനി(57)ന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഷാർജയിൽ ഹാർട്ട്അറ്റാക്കിനെത്തുടർന്നാണ് ഇദ്ദേഹം മരിച്ചത്.
20 വർഷമായി എക്യുസ്ട്രൈൻ ആൻഡ് റൈസിങ് ക്ലബ് ട്രെയ്നറായി ജോലി ചെയ്യുകയായിരുന്നു. സഫ്‌ദറുള്ളയുടെ ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം ഇന്നലെ രാത്രി 10.30 ഷാർജയിൽ നിന്നും ബാംഗ്ലൂരേക്കുള്ള എയർ അറേബ്യ വിമാനത്തിലാണ് കൊണ്ടുപോയത്.
യു.എ.ഇലെ യാബ് ലീഗൽ സർവീസ് സി.ഇ.ഒയും ജീവകാരുണ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരായ നിഹാസ് ഹാഷിം, അബു ചേറ്റുവ എന്നിവർ ചേർന്ന് വളരെ എളുപ്പത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയതിനാലാണ് മൃതദേഹം നാട്ടിലേക്ക് പെട്ടെന്ന് കൊണ്ടുപോകാൻ കഴിഞ്ഞത്.