neenu thodupuzha
Updated On
New Update
ആലുവ: കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനമേറ്റു. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം.
Advertisment
ഏലൂക്കര സ്വദേശികളായ നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. ഓട്ടോറിക്ഷാ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത്.
കല്ലും വടിയും കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരാളെ റോഡിലിട്ട് ചവിട്ടുന്നുമുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. മർദ്ദനമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.