വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. അജ്‌മാൻ പ്രൊവിൻസിന്റ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി അംഗങ്ങളെ ചേർത്ത പരിപാടി ഗ്ലോബൽ അഡോയ്‌സറി ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രൊവിൻസ് പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഡിലീസ്റ്റ് ഭാരവാഹികളായ ഷാഹുൽ ഹമീദ്, സന്തോഷ് കേട്ടത്ത്, സി.എ. ബിജു, എന്നിവർ ആശംസകൾ പറഞ്ഞു.
കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിശദീകരിക്കവേ മികച്ച സാമൂഹിക പ്രവർത്തനങ്ങളാണ് അജ്‌മാൻ പ്രൊവിൻസ് നടത്തിവരുന്നതെന്ന് ചെയർമാൻ കെ.പി. വിജയൻ പറഞ്ഞു. സെക്രട്ടറി ജോഫി ഫിലിപ്പ്, ട്രഷറർ അനസ്, വി.പി. നജീബ്, ജോ.സെക്രട്ടറി രവി കൊമ്മേരി, വനിതാ വിഭാഗം ഭാരവാഹികളായ നസീല ഹുസൈൻ, ബിന്ദു ബാബു, ഇനാസ് അനസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മെയ് 20ന് ഒമാനിൽ നടക്കുന്ന റീജണൽ കോൺഫറൻസിന് അജ്‌മാൻ പ്രൊവിൻസിന്റെ സജീവ സാന്നിധ്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്. ബിജുകുമാർ അറിയിച്ചു.