തന്റെ വിനീത് എന്ന പേരിനെക്കുറിച്ചും ആ പേരുണ്ടാക്കിയ ചില പൊല്ലാപ്പുകളെക്കുറിച്ച് പറഞ്ഞ് നടന്‍ വിനീത്. നടന്‍ വിനീത് എന്നു പറയുമ്പോള്‍ വിനീത് ശ്രീനിവാസനാണോ, വിനീത് കുമാറാണോ എന്നൊക്കെ സംശയമുണ്ടാകുകയും ഡാന്‍സ് കളിക്കുന്ന വിനീത് എന്ന് സംശയം മാറ്റാറുമുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
വിനീത് രാധാകൃഷ്ണന്‍ എന്നാണ് എന്റെ ഔദ്യോഗിക പേര്. എന്നാല്‍, സിനിമയില്‍ വന്നതു മുതല്‍ വിനീത് എന്നു മാത്രമേ ഉപയോഗിക്കാറുള്ളൂ. അന്നു ഞാന്‍ മാത്രമേ വിനീത് എന്ന പേരിലുണ്ടായിരുന്നുള്ളൂ. പക്ഷെ, വേറെയും വിനീതുമാര്‍ സിനിമയിലുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ചില സിനിമകളില്‍ വിനീത് രാധാകൃഷ്ണന്‍ എന്നു വയ്ക്കാറുണ്ട്.
നഖക്ഷതങ്ങള്‍ കഴിഞ്ഞ് പൂക്കോട് വീടുണ്ടായിരുന്ന സമയത്ത് എനിക്ക് വരേണ്ടിയിരുന്ന കുറേ കത്തുകള്‍ വിനീത് ശ്രീനിവാസന്റെ വീട്ടിലേക്കായിരുന്നു പോയിരുന്നത്. അവരുടെ വീട്ടിലേക്കുള്ള കത്തുകള്‍ കിട്ടിയിരുന്നത് എനിക്കും. കാരണം വീടുകളുടെയും ആളുകളുടെയും പേര് വിനീത് എന്നായിരുന്നെന്നും വിനീത് പറയുന്നു.