താനൂര്‍: താനൂര്‍ തൂവല്‍സ്പര്‍ശം ബീച്ചില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ ഇരുട്ട് വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. നാട്ടുകാര്‍ ആദ്യമേ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ചെറിയ തോണികളില്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപെടുത്തുകയാണ് ആദ്യം ചെയ്തത്. അപ്പോഴേക്കും പ്രദേശത്ത് ആള്‍ക്കൂട്ടമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും എത്തി. ബോട്ട് ഉയര്‍ത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും നടന്നു.
രക്ഷപ്പെടുത്തിയവരെ കോട്ടക്കല്‍, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. അവസാന ട്രിപ്പില്‍ യാത്രപോയവര്‍ തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.