കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ ആറു പേർ അറസ്റ്റിൽ

author-image
neenu thodupuzha
New Update

മൂന്നാർ: കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയസംഭവത്തിൽ ആറുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇറച്ചി കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.

Advertisment

publive-image

മുരിക്കാശേരി തെക്കേ കൈതക്കൽ ഡിനിൽ സെബാസ്ത്യൻ (34), കൂമ്പൻപാറ സ്വദേശി എംബി സലിം (45), ശെല്യാംപാറ സ്വദേശി സി.എം. മുനീർ (33), കുണ്ടള സാൻഡോസ് എസ്ടി കോളനി നിവാസികളായ പി. ശിവൻ (26), കെ. രഘു (26). എം. കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ ഒരാൾ ഒളിവിലാണ്. പ്രതികൾ സഞ്ചരിച്ചിരുന്നതും ഇറച്ചി കടത്താനുപയോഗിച്ചതുമായ ഒരു പിക്കപ്പ് വാൻ, രണ്ട് കാറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

മാർച്ച് 17ന് രാത്രിയിൽ ചെണ്ടുവര എസ്റ്റേറ്റിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഫീൽഡ് നമ്പർ ഒൻപതിൽ നിന്നാണ് 600ലധികം കിലോ തൂക്കം വരുന്ന രണ്ടു കാട്ടുപോത്തുകളെ ഇവർ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. 27ന് രാവിലെ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളികളാണ് കാട്ടുപോത്തുകളുടെ അവശിഷ്ടങ്ങൾ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചത്.

കുണ്ടള ഡാമിൽ മീൻ പിടിക്കാനെന്ന വ്യാജേന എത്തിയ സംഘത്തിന് നായാട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത് സാൻഡോസ് കോളനിയിൽ നിന്നും പിടിയിലായവരാണ്. ഇവരാണ് ഇറച്ചി ചുമന്ന് വാഹനത്തിലെത്തിച്ചു നൽകിയതും.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment