വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

കോഴിക്കോട്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. പ്രതികളില്‍ നിന്ന് ഒമ്പത് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Advertisment

publive-image

താമരശ്ശേരി തച്ചംപൊയില്‍ ഇകെ പുഷ്പ എന്ന റജിന (40),കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അജിത് വര്‍ഗീസ് (24), സഹോദരന്‍ അലക്സ് വര്‍ഗീസ് (22), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ബാലുശ്ശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡിലാണ് സംഭവം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാടക വീട്ടില്‍   പരിശോധന നടത്തിയത്. വീട്ടില്‍ വച്ചും ഇവിടെനിന്ന് കഞ്ചാവ് പുറത്തെത്തിച്ചുമാണ് വില്‍പന നടത്തിയിരുന്നത്. പ്രതികളില്‍ രണ്ട് പേര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്.

റജിനയ്‌ക്കെതിരെ ആന്ധ്രപ്രദേശിലും കേസുണ്ട്. അറസ്റ്റിലായവരെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment