ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്; ഇന്നലെ നടന്നത് 181 വിവാഹങ്ങൾ

author-image
neenu thodupuzha
New Update

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. വൈശാഖത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതാണ് തിരക്കേറാനിടയായത്. 181 വിവാഹങ്ങളാണ് നടന്നത്.

Advertisment

നാല് മണ്ഡപങ്ങളിലായി പുലര്‍ച്ചെ അഞ്ച് മുതല്‍ താലികെട്ട് ആരംഭിച്ചു. രാവിലെ എട്ടിനും പത്തിനും ഇടയിലായിരുന്നു   കൂടുതല്‍ വിവാഹങ്ങൾ.

publive-image

ക്ഷേത്രപരിസരത്ത് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. നിരയില്‍ നില്‍ക്കാതെ ദര്‍ശനം നടത്തുന്നതിനായി 1959 പേരാണ് നെയ്‌വിളക്ക് ശീട്ടാക്കിയത്. ഈവകയില്‍ 1910590 രൂപ ദേവസ്വത്തിന് ലഭിച്ചു. 2086780 രൂപയുടെ തുലാഭാരം വഴിപാടുണ്ടായി.  വഴിപാടിനത്തില്‍ മാത്രമായി 6276287 രൂപയാണ് ഇന്നലെ  ലഭിച്ചത്.

Advertisment