New Update
ഹൈദരാബാദ്: തെലുങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ രണ്ടു മാവോയിസ്റ്റുകളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഭദ്രാദി-കോതഗുഡെം ജില്ലയില്‍ ജില്ലയിലെ വനമേഖലയില്‍ ഞായറാഴ്ച യാണ് ഏറ്റുമുട്ടല്‍ നടന്നത്.
Advertisment
ചെര്‍ല ലോക്കല്‍ ഓര്‍ഗനൈസേഷന്‍ സ്ക്വാഡ് കമാന്‍ഡര്‍ രാജേഷാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളിലൊരാള്‍. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പോലീസ് സംഘം പിടിച്ചെടുത്തു.
പോലീസിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പുട്ടപ്പാട് വനമേഖലയിലൂടെ മാവോയിസ്റ്റ് നീങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ആക്രമണം. ഇതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതോടെ പോലീസ് സംഘം പ്രത്യാക്രമണം നടത്തുകയായിരുന്നു.