എറണാകുളം: നടുറോഡിൽ യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആലുവ സ്വദേശി വിഷ്ണു കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൻ മാത്യു കളമശേരി സ്വദേശി രാജേഷ് എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/GiStimWAy1Yc5gOWthOe.jpg)
ഏലൂക്കര സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് ബിലാൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ടോടെ മാർക്കറ്റിന് സമീപമുള്ള സർവ്വീസ് റോഡിലാണ് സംഭവം.
ബാറിൽ നിന്ന് മദ്യപിച്ച ശേഷം അക്രമിസംഘം യാത്ര ചെയ്ത ഓട്ടോറിക്ഷ ബിലാലും നസീഫും സഞ്ചരിച്ച കാറിൽ ഇടിച്ച ശേഷം നിർത്താതെ കടന്നു കളയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ക്രൂരമായ മർദ്ദനത്തിന് കാരണമായത്. തുടർന്ന് മൂന്നുപേരും ഒളിവിൽ പോയി. ഇവർ നിരവധി കേസുകളിലെ പ്രതികളാണ്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘം വിവിധയിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.