ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി ഏഴു പേർക്ക് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

യു.എസ്: ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി ഏഴു  പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.

Advertisment

publive-image

മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം.

ബസ് സ്റ്റോപ്പിൽ നിന്നവരെ  അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല.

മനപ്പൂർവമായ ആക്രമണമാണെന്ന്   പോലീസ് അറിയിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ അധികൃതരോട്   സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

Advertisment