ആരോഗ്യത്തിനും സൗന്ദര്യത്തിനും ദിവസവും പൈനാപ്പിൾ കഴിക്കൂ...

author-image
neenu thodupuzha
New Update

ദിവസവും പൈനാപ്പിള്‍ കഴിക്കുന്നവരാണോ നിങ്ങള്‍? ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പൈനാപ്പിള്‍ എത്രമാത്രം ഗുണകരമാകുന്നുവെന്ന് അറിയാമോ.

Advertisment

മുടി, ചര്‍മ്മം, എല്ലുകള്‍ എന്നിവയ്ക്കും ദഹനത്തെ സഹായിക്കുകയും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും. വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണല്ലോ പൈനാപ്പിള്‍. ഇതു രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ പ്രയോജനകരവുമാണ്.

publive-image

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്ന മാംഗനീസ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. പൈനാപ്പിള്‍ കുട്ടകളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും മുതിര്‍ന്നവരില്‍ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. വയറിലെ കൊഴുപ്പ് കുറയ്ക്കാനും പൈനാപ്പിള്‍ സഹായിക്കും. ഭക്ഷണ ശേഷം പൈനാപ്പിള്‍ കഴിക്കുന്നതും ദഹനത്തിന് ഗുണകരമാണ്.

publive-image

വൈറ്റമിന്‍ സിയും എയും ധാരാളമടങ്ങിയ ഈ പഴത്തില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളുമുണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്. ബ്രോമെയ്‌ലന്‍ എന്ന ഒരു ഡൈജസ്റ്റീവ് എന്‍സെം പൈനാപ്പിളിലുള്ളതിനാല്‍ ാനസറിനെ പ്രതിരോധിക്കാനും ഇന്‍ഫ്‌ളമേഷന്‍ തടയാനുള്ള കഴിവുമുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിനൊപ്പം എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കാനും പൈനാപ്പിളിന് കഴിയും.

publive-image

ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കു സഹായകമാണ്. അനാള്‍ജെസിക് ഗുണങ്ങളുള്ള ബ്രോമെലെയ്ന്‍ വീക്കവും വേദനയും കുറയ്ക്കും. കൊളസ്‌ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാന്‍ ബ്രോമെലെയ്ന്‍ സഹയിക്കും.

രോഗപ്രതിരോധ ശക്തി മെച്ചപ്പെടാനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കും. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്ന കുട്ടികള്‍ക്ക് മൈേക്രാബിയല്‍ ഇന്‍ഫെക്ഷനുകള്‍ വരാനുള്ള സാധ്യത കുറവാണ്. ശ്വേത രക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. കുട്ടികളിലെ സൈനസൈറ്റിസ് സുഖമാകാനും ആസ്തമ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ തടയുകയും ചെയ്യും.

publive-image

പൈനാപ്പിളിലെ ബ്രോമലെയ്ന്‍ സര്‍ജറിക്കു ശേഷം വേഗം സുഖമാകാന്‍ സഹായിക്കും. ക്ഷീണം മാറാനും പേശികളിലെ ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

Advertisment