പെപ്പെ ഉഡായിപ്പിന്റെ ഉസ്താദാണ്, പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും പെപ്പേയെ വിളിക്കില്ല, അവൻ അത്രയും എന്റെ പ്രൊഡ്യൂസറെ കരയിപ്പിച്ച മനുഷ്യനാണ്, പെപ്പെ നല്ലവനാണെന്നാണ് എല്ലാവരുടെയും വിചാരം, എന്നാൽ  നന്ദിയില്ലാത്ത അയാൾ വന്ന വഴി മറക്കുന്നവനാണ്; ആന്റണി പെപ്പെയ്ക്കെതിരെ ആഞ്ഞടിച്ച് ജൂഡ് ആന്റണി

author-image
neenu thodupuzha
New Update

കൊച്ചി: നടൻ ആന്റണി പെപ്പെയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സംവിധായകൻ ജൂഡ് ആന്റണി. ഒരു യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പെപ്പെ പത്തുലക്ഷം രൂപ വാങ്ങി സിനിമയിൽ നിന്നും പിന്മാറിയെന്ന ആരോപണം ജൂഡ് ആന്റണി ഉന്നയിച്ചിരിക്കുന്നത്. ജൂഡിന്റെ വാക്കുകൾ ഇങ്ങനെ...

Advertisment

publive-image

" പെപ്പെ നല്ലവനാണെന്നാണ് എല്ലാവരുടെയും വിചാരം. എന്നാൽ,  നന്ദിയില്ലാത്ത അയാൾ വന്ന വഴി മറക്കുന്നവനാണ്. സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പ്രൊഡ്യൂസറുടെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി പെപ്പെ പെങ്ങളുടെ കല്യാണം നടത്തി. എന്റെ അസ്സോസിയേറ്റ് ആയിരുന്ന പയ്യൻ ചെയ്യുന്ന സിനിമയായിരുന്നു. ആ സിനിമയുടെ പ്രൊഡ്യൂസറും ഭാര്യയും എന്റെ മുന്നിൽ  കരഞ്ഞിട്ടുണ്ട്.

10 ലക്ഷം വാങ്ങിയിട്ട് അവൻ ആരവം എന്ന മറ്റൊരു സിനിമ ചെയ്തു. ആർ.ഡി. എക്സ് ചെയ്യുന്ന നഹാസിന്റെ ആദ്യത്തെ സിനിമയാണ് ആരവം. ഒടുവിൽ ആ സിനിമ നിർത്തി വയ്‌ക്കേണ്ടി വന്നു. പെപ്പെയ്ക്ക് യാതൊരു യോഗ്യതയുമില്ല. ലിജോ ജോസ് പെല്ലിശ്ശേരി ഇല്ലെങ്കിൽ പെപ്പെ എന്ന നടൻ ഇല്ല.

publive-image

ഇത്തരത്തിൽ നന്ദിയില്ലാത്ത ഒരുപാട് പേരാണ് സിനിമയിലുള്ളത്. എല്ലാവരും ഷെയ്ൻ നിഗത്തിന്റെയും ഭാസിയുടെയും പിറകെയാണ്. എന്നാൽ യഥാർത്ഥ നായകൻ ഒളിച്ചു നിൽക്കുകയാണ്.

പെപ്പെ ഉഡായിപ്പിന്റെ ഉസ്താദാണ്. തിരക്കഥ ഇഷ്ടപെട്ടില്ലെന്നു പറഞ്ഞാണ് പെപ്പെ പിന്മാറിയത്. സ്ക്രിപ്റ്റ് മുഴുവൻ വായിച്ചിട്ട് 10 ലക്ഷം രൂപ വാങ്ങി. കുറച്ചെങ്കിലും നന്ദി കാണിക്കണം.

കഞ്ചാവ് അടിക്കുകയോ മയക്കുമരുന്ന് അടിക്കുകയോ ചെയ്യട്ടെ. എന്നാൽ, അത് സിനിമയെ ബാധിക്കരുത്. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും പെപ്പേയെ വിളിക്കില്ല. അവൻ അത്രയും എന്റെ പ്രൊഡ്യൂസറെ കരയിപ്പിച്ച മനുഷ്യനാണ്. വൃത്തികേട് കാണിക്കുന്നവരെ സിനിമ ചെയ്യാൻ വിളിക്കരുത്" - ജൂഡ് ആന്റണി പറഞ്ഞു.

Advertisment