New Update
കോഴിക്കോട്: ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് –നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിതാ(8)ണ് മരിച്ചത്.
Advertisment
ഉച്ചഭക്ഷണം കഴിച്ച് അൽപ സമയത്തിനുശേഷം അക്ഷിത് ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് ശ്വാസതടസം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാച്ചിലാട്ട് യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.