കുട്ടികളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂടെ പെയിന്റിംഗ് ജോലിക്കെത്തിയ രണ്ടു കുട്ടികളുള്ള കാമുകനൊപ്പം പോയി; കമിതാക്കള്‍ റിമാന്‍ഡില്‍

author-image
neenu thodupuzha
New Update

തൊടുപുഴ: നാലുവയസുള്ള കുഞ്ഞുമായി രണ്ടു കുട്ടികളുള്ള കാമുകനൊപ്പംപോയ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. 28 കാരിയായ തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് അറസ്റ്റു ചെയ്തത്.

Advertisment

ഏഴും ഒന്‍പതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്. തൊടുപുഴയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി.

publive-image

ഭര്‍ത്താവിന്റെ കൂടെ പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന്  ഭര്‍ത്താവ്  നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

ജുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. യുവതി കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.

Advertisment