neenu thodupuzha
Updated On
New Update
മാന്നാര്‍: ഭാര്യയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ബുധനൂര്‍ തോണ്ടുതറയില്‍ അനില്‍കുമാറാ(43)ണ് അറസ്റ്റിലായത്.
Advertisment
കഴിഞ്ഞ 30ന് ഭാര്യയെ ഉപദ്രവിക്കുകയും സഹോദരന്റെ വീട്ടിലേക്ക് ഓടിയ ഭാര്യയെ പിന്നാലെ ചെന്ന് കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ് താഴെ വീണ ഇവരെ വീണ്ടും മര്‍ദിച്ചു.
മര്‍ദനത്തില്‍ ഭാര്യക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് പിടികൂടിയത്.