ഗാന്ധിനഗര്‍: വഴിയരികില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റു ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കല്‍ വീട്ടില്‍ ജാനു മോനെ(44)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇയാളും സുഹൃത്തും ചേര്‍ന്നു കഴിഞ്ഞ മാസം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ മോട്ടോര്‍ സൈക്കിളില്‍ എത്തി ആക്രമിക്കുകയും 24,800 രൂപ പിടിച്ചു പറിച്ച് മുങ്ങുകയായിരുന്നു.
പരാതിയെത്തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ ഒരാളായ മെയ്‌മോനെ പിടികൂടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ജാനുമോനു വേണ്ടി തിരച്ചില്‍ ശക്തമാക്കുകയും അന്വേഷണസംഘം ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ക്കു ഗാന്ധി നഗര്‍ സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.