New Update
മല്ലപ്പള്ളി: തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട യുവാവിനെ ആറു മാസത്തേക്ക് കരുതല്‍ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവിലാണ് നടപടി.
Advertisment
മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരില്‍ കെ.വി. അഖിലിനെ(ശങ്കരൻ-26)യാണ് കീഴ്‌വായ്പ്പൂര്‍ പോലീസ് കരുതല്‍ തടങ്കലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കാപ്പ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരമാണ് നടപടി.
അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ഏഴു ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ കീഴ്‌വായ്പ്പൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.