തീവ്ര ന്യൂനമർദ്ദം, നാളെയോടെ മോക്കാ ചുഴലിക്കാറ്റാകും;  സംസ്ഥാനത്ത് മഴ ശക്തമാകും, മൂന്നു ജില്ലകളിൽ യെല്ലോ അലെർട്ട്

author-image
neenu thodupuzha
New Update

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായിട്ടുണ്ട്. നാളെ ഉച്ചയോടെ മോക്കാ ചുഴലിക്കാറ്റ് രൂപപ്പെടും.

Advertisment

publive-image

വടക്ക്- വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് ബം​ഗാൾ ഉൾക്കടലിൽ കടന്ന് ബം​ഗ്ലാദേശ് മ്യാൻമൈാർ തീരത്തേക്ക് നീങ്ങും.

സംസ്ഥാനത്ത്  പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ മൂന്നു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക്  സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Advertisment