New Update
പത്തനംതിട്ട: ബന്ധു വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ നദിയിൽ മുങ്ങി മരിച്ചു. അച്ചൻകോവിലാറ്റിൽ പന്തളം മങ്ങാരം മംഗലപ്പള്ളി കടവിൽ കുളിക്കാനിറങ്ങിയ പട്ടാഴി പന്തപ്ലാവ് ഉഷസിൽ പി.എസ്. അനൂപാ(46)ണ് മരിച്ചത്. പത്തനാപുരം കുണ്ടയം സഹകരണ ബാങ്ക് ജീവനക്കാരനാണ്.
Advertisment
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു അപകടം. ബന്ധുവായ പന്തളം മങ്ങാരം തട്ടാം കണ്ടത്തിൽ രാധാകൃഷ്ണ പിള്ളയുടെ വീട്ടിൽ എത്തിയതായിരുന്നു അനൂപ്. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതിയോ ഒഴുക്കിൽപ്പെട്ടോ അപകടമുണ്ടായതാണെന്നാണ് കരുതുന്നത്.
കരയിൽ ചെരുപ്പും തുണികളും ഇരിക്കുന്നതു കണ്ട് വെള്ളത്തിൽ വീണതാണെന്ന് സംശയിക്കുകയായിരുന്നു. നാട്ടുകാരും അടൂരിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.