വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല; തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

author-image
neenu thodupuzha
New Update

തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിനി മുനിക കിഷ്കുവാണ് മരിച്ചത്. ഇവരുടെ കൂടെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ പോലീസ് തെരയുകയാണ്.

Advertisment

തിങ്കളാഴ്ച രാത്രിയാണ് ജാർഖണ്ഡ് സ്വദേശി മുനിക ഒഡീഷ സ്വദേശി ബെസേജ എന്ന യുവാവുമായി ലോഡ്ജിലെത്തിയത്. പോസ്റ്റ് ഓഫീസ് റോഡിലെ 'അൽ അമാൻ' ലോഡ്ജിൽ 105-ാം നമ്പർ മുറിയിലാണ് ഇവർ താമസിച്ചത്. ഇന്ന് രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്.

publive-image

രാവിലെ 8.30ന് യുവാവ് പുറത്തുപോയി. ഉച്ചയ്ക്ക് ജീവനക്കാരൻ മുറിക്കു മുന്നിലെത്തി പരിശോധിച്ചപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയതായി മനസിലായി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോൾ യുവതിയെ  കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തൃശൂർ ഈസ്റ്റ് പോലീസ് എത്തി പരിശോധന നടത്തി. ‌മരണകാരണം പോസ്റ്റുമോർ‌ട്ടത്തിന് ശേഷമേ വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന്  പോലീസ്  കേസെടുത്തു.

Advertisment