കർണാടക ഇന്ന് ബൂത്തിലേക്ക്; ഫലപ്രഖ്യാപനം ശനിയാഴ്ച

author-image
neenu thodupuzha
New Update

ബംഗളുരു: കര്‍ണാടകത്തില്‍ 224 നിയമസഭാ മണ്ഡലത്തിലെ 5.21 കോടി വോട്ടര്‍മാര്‍ ബുധനാഴ്ച്ച പോളിങ് ബൂത്തിലേക്ക്. 2,615 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Advertisment

ഈ മാസം 13നാണ് വോട്ടെണ്ണല്‍. കര്‍ശന സുരക്ഷയില്‍ 58,545 പോളിങ് സ്‌റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. ഫലപ്രഖ്യാപനം ശനിയാഴ്ചയാണ്.

publive-image

224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. 2018ലെ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചില്ല. ബി.ജെ.പി (104), കോണ്‍ഗ്രസ് (80), ജെ.ഡി.എസ് (37) എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഭരണവിരുദ്ധ വികാരത്തെ നേരിടാന്‍ തീവ്ര വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി. നടത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യ നാഥ് തുടങ്ങിയവരാണ് പ്രചാരണം നയിച്ചത്.

ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ചൊവാഴ്ച്ച മോദി വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിനായി പ്രചാരണം നയിച്ചു. ജെഡിഎസിന്റെ പ്രകടനം നിര്‍ണയകമാകും.

Advertisment