ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം; ദുബൈയില്‍ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പൂട്ടിച്ചു

author-image
neenu thodupuzha
New Update

ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെ പൂട്ടിച്ചതായി ദുബൈ പോലീസ്.

Advertisment

publive-image

ലഹരി കടത്തിനും വിൽപ്പനയ്ക്കുമെതിരെ  ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്‍തത് ദുബൈ പോലീസാണ്.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു.  കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പോലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Advertisment