ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു

author-image
neenu thodupuzha
New Update

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ ദക്ഷ എന്ന പെണ്‍ചീറ്റയാണ് ചത്തത്. ആണ്‍ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലാണ് മരണകാരണമെന്ന് അറിയുന്നു.

Advertisment

publive-image

ആണ്‍ചീറ്റയെ പരിക്കുകളോടെ കണ്ടെത്തി. മൂന്നു മാസത്തിനിടെ മൂന്നാമത്തെ ചീറ്റയാണ് ഇവിടെ ചാകുന്നത്. നമീബിയയില്‍ നിന്നെത്തിച്ച് സാക്ഷ എന്ന പെണ്‍ചീറ്റ മാര്‍ച്ചിലും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഉദയ് എന്ന ആണ്‍ചീറ്റ ഏപ്രിലിലും അസുഖംമൂലം ചത്തു.

സെപ്റ്റംബര്‍ 17ന് നമീബിയയില്‍ നിന്നാണ് ഇന്ത്യയിലേക്ക് എട്ടു ചീറ്റകളുടെ ആദ്യ സംഘത്തെ എത്തിച്ചത്. ഫെബ്രുവരിയിലാണ് ദക്ഷയടക്കം 12 ചീറ്റകളെ എത്തിച്ചത്. എട്ടു പെണ്‍ചീറ്റകളും ഒമ്പത് ആണ്‍ ചീറ്റകളുമാണ് ഇനി ഇന്ത്യയിലുള്ളത്.

Advertisment