കുടിവെള്ള ജാറിൽ നായയുടെ തല കുടുങ്ങി; രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമവും വിഫലം

author-image
neenu thodupuzha
New Update

പൂച്ചാക്കൽ:  കുടിവെള്ള ജാറിൽ നായയുടെ തല കുടുങ്ങി. പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചിറ്റയിൽ പ്രദേശത്താണ് കുടിവെള്ള ജാർ തലയിൽ കുടുങ്ങിയ നിലയിൽ തെരുവ് നായയെ കാണപ്പെട്ടത്.

Advertisment

publive-image

നായയെ രക്ഷിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം വിജയിച്ചില്ല. ജാർ കുടുങ്ങിയതിനാൽ ഭക്ഷണവും വെള്ളവും കുടിക്കാൻ കഴിയാതെ നായ ബുദ്ധിമുട്ടിലാണ്. ഫയർഫോഴ്സിന്‍റെ സഹായത്തോടെ ജാർ ഊരി നായയെ രക്ഷിക്കാനുള്ള ശ്രമം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.

Advertisment