New Update
നെയ്യാറ്റിൻകര: തിരുവനന്തപുരത്തെ ബാലരാമപുരത്ത് അജ്ഞാതൻ വയോധികയുടെ കാൽ തല്ലിയൊടിച്ചു. ബാലരാമപുരം തലയിൽ സ്വദേശി സാവിത്രി(63)ക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്.
Advertisment
രാവിലെ വീടിനു സമീപത്തെ സൊസൈറ്റിയിൽ പാൽ വാങ്ങാൻ പോകുന്നതിനിടയിൽ എതിരെ വന്ന അജ്ഞാതൻ സാവിത്രിയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നു.
കാലിന് ഗുരുതര പരിക്കേറ്റ സാവിത്രിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പ്രദേശത്തെ സി.സി.ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി ബാലരാമപുരം പോലീസ് പറഞ്ഞു.