New Update
ചേര്‍ത്തല: നഗരത്തിലെ ജിംനേഷ്യത്തില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. ജിംനേഷ്യത്തില്‍ പരിശീലനത്തിനെത്തിയ കളവംകോടം മുല്ലൂര്‍ വീട്ടില്‍ പ്രസീത് (27)നാണ് കാലിലും ശരീരത്തും ഗുരുതരമായി പരുക്കേറ്റത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രസീദിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Advertisment
ജിംനേഷ്യത്തിലെത്തിയ വയലാര്‍ സ്വദേശിയായ മറ്റൊരാളെ ലക്ഷ്യമാക്കിയാണ് ആക്രമണ സംഘം എത്തിയത്.
ബൈക്കിലെത്തിയ സംഘത്തില്‍ ഒരാള്‍ ജിംനേഷ്യത്തില്‍ പ്രവേശിച്ച് സ്‌ഫോടക വസ്തു എറിയുകയായിരുന്നു.
നഗരത്തിന് പടിഞ്ഞാറുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.