New Update
ദില്ലി: ഗുരുഗ്രാമിൽ മരത്തിലിച്ച ആഢംബര കാർ കത്തിയമർന്ന് ചാരമായി. വ്യാഴാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
Advertisment
ഗോൾഫ് കോഴ്‌സ് റോഡിലെ സെക്ടർ 56ൽ നിന്ന് സിക്കന്ദർപൂരിലേക്ക് പോവുകയായിരുന്നു കാർ. അമിതവേഗതയിൽ വന്ന രണ്ട് കോടി രൂപ വില വരുന്ന പോർഷെ കാർ ഡിവൈഡറിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ചുവപ്പ് നിറത്തിലുള്ള പോർഷെ കാർ പൂർണമായും തീ പിടിച്ച് തകർന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു.