New Update
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസം നിയമ ലംഘകർക്കെതിരെ നടത്തി വരുന്ന ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടത്തിയ പരിശോധനയിൽ 99 നിയമ ലംഘകരാണ് പിടിയിലായത്.
Advertisment
ഇവരിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 30 സ്ത്രീകളും അനധികൃതമായി ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന 3 പേരും ഉൾപ്പെടും.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാജ്യ വ്യാപകമായി ശക്തമായ സുരക്ഷാ പരിശോധനയാണ് നടത്തി വരുന്നത്. ആയിരക്കണക്കിന് നിയമ ലംഘകരായ പ്രവാസികളാണ് പരിശോധനയിൽ പിടിയിലാകുന്നത്.
രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ പ്രത്യേക നിർദേശത്തെത്തുടർന്നാണ് നടപടി.
വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.