New Update
തൊടുപുഴ: നഗരത്തിന് സമീപത്തെ രണ്ട് ക്ഷേത്രങ്ങളില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ സംഭവത്തില്‍ 13കാരനെ പോലീസ് പിടികൂടി. ക്ഷേത്രങ്ങളില്‍നിന്ന് ലഭിച്ച സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കുട്ടിക്കള്ളനെ പിടികൂടിയത്.
Advertisment
ആനക്കൂട് മുല്ലയ്ക്കല്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലും വെങ്ങല്ലൂര്‍ നടയില്‍കാവ് ക്ഷേത്രത്തിലുമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ മോഷണം നടന്നത്. കാണിക്കവഞ്ചി താക്കോല്‍ ഉപയോഗിച്ച് തുറന്നായിരുന്നു മോഷണം.
ഒരു മാസം മുമ്പ് സമാന രീതിയില്‍ ഉടുമ്പന്നൂരില്‍നിന്നും സൈക്കിള്‍ മോഷ്ടിച്ചതായും കണ്ടെത്തി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മോഷ്ടാവിനെ കണ്ടെത്തിയത്.