New Update
കുറവിലങ്ങാട്: സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊെബെല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കുടമാളൂര്‍ ചാമത്തല കപ്രായില്‍പറമ്പില്‍ എം.ആര്‍. അന്‍സാരി(38)യെ പോോലീസ് അറസ്റ്റ് ചെയ്തു.
Advertisment
ഇയാള്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് കുറവിലങ്ങാട് വെമ്പള്ളി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊെബെല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് മൊെബെല്‍ ഫോണ്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമുള്ള മൊെബെല്‍ ഫോണ്‍ കടയില്‍ തുച്ഛമായ വിലയ്ക്ക് വില്‍പ്പന നടത്തി.
ഈ കടയില്‍ നിന്നും പോലീസ് മൊെബെല്‍ ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ വെമ്പള്ളി ഭാഗത്തുള്ള മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മറ്റൊരു മൊെബെല്‍ ഫോണ്‍ മോഷ്ടിച്ചതായും പോലീസിനോട് പറഞ്ഞു.