New Update
ആലപ്പുഴ: വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താല്‍ യുവാവിനെ അസഭ്യം പറയുകയും കുരുമുളക് സ്‌പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ സുനീറിനെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഒന്‍പതോടെ കലവൂര്‍ ഐസ് പ്ലാന്റിന് മുന്നില്‍ വച്ചായിരുന്നു സംഭവം.
സുനീറിന്റെ ലേബര്‍ കോണ്‍ട്രാക്ടറായ യുവാവാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.