മലപ്പുറം: മലപ്പുറം എടവണ്ണയില്‍ സ്‌കൂള്‍ കാലത്തെ സൗഹൃദം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പുതുക്കിയ യുവാവ് സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് താഴേപറമ്പന്‍ വീട്ടില്‍ ബാദുഷ റഹ്മാനെയാണ് (23) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഒരു കുട്ടിയുടെ മാതാവായ 22 കാരിയാണ് പരാതിക്കാരി. ബാദുഷയും യുവതിയും ഒരുമിച്ച് എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പ്ലസ്ടുവിനു പഠിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു. പിന്നീട്, പ്രതി വിശേത്തായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള അടുപ്പവും ഇല്ലാതായി.
കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപനത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് ഇരുവരും വീണ്ടും കാണുന്നത്. സംഗമത്തിന് ശേഷം പ്രതി യുവതിയുമായി കോഴിക്കോട് ബീച്ചിലേക്ക് യാത്ര പോയതായി പോലീസ് പറഞ്ഞു. പിന്നീടാണ് വിശദമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞു മഞ്ചേരിയിലെ ലോഡ്ജില്‍ എത്തിച്ചത്. ഇവിടെ നിന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.