New Update
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വണ്ടൻമേടാണ് സംഭവം.
Advertisment
കമിതാക്കളായ 17കാരിയും 24കാരനും ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. തുടർന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ഫെബ്രുവരിയില്‍ പ്രസവിക്കുകയും ചെയ്തു.
വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.