അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ഏഴു  വര്‍ഷം കഠിന തടവ്

author-image
neenu thodupuzha
New Update

തിരുവനന്തപുരം:  അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും.

Advertisment

പാങ്ങോട് ഭരതന്നൂര്‍ ഷൈനി ഭവനില്‍ ഷിബി(32)നെയാണ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴത്തുക  കുട്ടിക്ക് നല്‍കണം.

publive-image

2018 മാര്‍ച്ച് 26നാണ്  സംഭവം. കുട്ടിയുടെ വീട്ടിനടുത്ത് കിണര്‍ കുഴിക്കാന്‍ എത്തിയതായിരുന്നു പ്രതി. കുട്ടിയെ പരിചയപ്പെട്ട ശേഷം വെള്ളം കുടിക്കാൻ പല തവണ കുട്ടിയുടെ വീട്ടില്‍  പ്രതി പോകുമായിരുന്നു. വീട്ടില്‍ ആരുമില്ലെന്നറിഞ്ഞ പ്രതി അടുക്കള വാതില്‍ വഴി വീടിനകത്ത് കയറിയാണ്  കുട്ടിയെ പീഡിപ്പിച്ചത്.

ഭയന്ന് പോയ കുട്ടി സംഭവം കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ പോയി.  കൂട്ടുകാരി വീട്ടില്‍ പറഞ്ഞതിനെത്തുടർന്ന് വീട്ടുകാര്‍ എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോയെങ്കിലും പീഡന വിവരം  പറഞ്ഞില്ല.

രണ്ട് വര്‍ഷത്തിനു ശേഷം മറ്റൊരു   കേസുമായി ബന്ധപ്പെട്ട് ഡോക്ടറെ കണ്ടപ്പോഴാണ് പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് പാലോട് പൊലീസ് കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍, എം. മുബീന, ആര്‍. വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ പതിനഞ്ച് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകള്‍ ഹാജരാക്കി. പാലോട് സിഐ സി.കെ. മനോജാണ് കേസ് അന്വേഷിച്ചത്.

Advertisment