New Update
പത്തനംതിട്ട: റാന്നി പെരുനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാൻ വച്ച കൂട്ടില്‍ കുടുങ്ങിയത് പട്ടി. കോട്ടമലയില്‍ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് വെള്ളിയാഴ്ച രാവിലെ നായയെ കുടുങ്ങിയ നിലയില്‍ കണ്ടത്. കടുവയുടെ ശല്യം കാരണം നാട്ടുകാർ കടുത്ത സമ്മർദം ചെലുത്തിയാണ് വനം വകുപ്പിനെ കൊണ്ട് കൂട് വയ്പ്പിച്ചത്.
Advertisment
ഒരു മാസത്തിനിടെ മൂന്നു പശുക്കളെയാണ് ഈ പ്രദേശത്ത് കടുവ കൊന്നത്. ഇതേത്തുടര്‍ന്ന് കൂട് സ്ഥാപിച്ചു. കടുവ ആക്രമിക്കുന്നതിന് അനുസരിച്ച് കൂടുകളും മാറ്റി വച്ചു വരികയായിരുന്നു.
അടുത്തിടെ കടുവയുടെ ആക്രമണത്തില്‍ പശു ചത്തിരുന്നു. മാമ്പ്രത്ത് രാജന്‍റെ പ്രസവിക്കാറായ രണ്ടാമത്തെ പശുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. പശുക്കളെ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ സമാനമായ ആക്രമണമാണ് നടന്നിട്ടുള്ളതെന്ന് ഡോക്ടറും അറിയിച്ചിരുന്നു.