കൊച്ചി: നെടുമ്പാശേരിയിൽ എൺപതുകാരിക്ക് നേരെ പീഡനശ്രമം. കപ്രശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയാണ് അക്രമം നേരിട്ടത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഒന്നിനായിരുന്നു സംഭവം. കപ്രേശേരി സൗത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ സമീപവാസിയായ സുധീഷ് പിൻവാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
/sathyam/media/post_attachments/CDxOilVR7JyZymX2Nuq6.jpg)
ശബ്ദം കേട്ട് എഴുന്നേറ്റതും പ്രതി മുറിക്കുള്ളിൽ എത്തി കയറിപിടിച്ചു. കണ്ണടയും മൊബൈലും തകർത്ത് വസ്ത്രം വലിച്ചുകീറി. അക്രമിയെ തിരിച്ചറിഞ്ഞ വൃദ്ധ എന്നോട് നീയിത് ചെയ്യുമോടാ എന്ന് വിളിച്ച് പറഞ്ഞതോടെ സുധീഷ് പിന്മാറി ഇറങ്ങിയോടിയെന്നാണ് മൊഴി. പല ദിവസങ്ങളിലും വൃദ്ധയുടെ വീടിന് സമീപം യുവാക്കൾ മദ്യപിക്കാറുണ്ട്. സുധീഷും ഈ സംഘത്തിലുണ്ടായിരുന്നു.
പരാതിക്ക് പിന്നാലെ നെടുമ്പാശേരി പോലീസ് സുധീഷിനെ പിടികൂടി. ഇയാൾ പെയിന്‍റിങ് തൊഴിലാളിയാണ്. ആരോപണം പ്രതി നിഷേധിച്ചു. വൃദ്ധയുടെ ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്കാണ് താമസം. ആറ് മക്കളുണ്ട്. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും ആരോഗ്യനില ഗുരുതരമല്ല.