New Update
ഇടുക്കി: പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ രാജ(58)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
Advertisment
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പ്രതി 14 വയസ്സുകാരനെ ഹോസ്റ്റൽ പരിസരം ശുചീകരിക്കാൻ വിളിച്ചുവരുത്തി. ശുചീകരണത്തിന് വന്ന മറ്റ് ആളുകൾ പോയതിനുശേഷം ഹോസ്റ്റലിന് സമീപത്തെ പൊന്തക്കാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല.
കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിൽ സംഘടിപ്പിച്ച ക്ലാസുകളിൽ അധ്യാപകർ ഇത്തരം അക്രമങ്ങളുണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്നു പറഞ്ഞു. ഇതോടെ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് മാതാവ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.