കൊച്ചി: അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയവരാണിവർ. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. മൂവരുടെയും മൃതദേഹം കണ്ടെടുത്തു. മുങ്ങൽവിദഗ്ധരുടെ തിരച്ചിലിൽ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികള്‍ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവര്‍ ഇവിടെ ഏറെ നേരം നീന്തികളിച്ചിരുന്നു. തട്ടുകടവ് പാലത്തിന് താഴെയായതിനാല്‍ സാധാരണ ആരും ഇവിടെയുണ്ടാകാറില്ല അതിനാല്‍ അപകടമുണ്ടായതും കുട്ടികള്‍ മുങ്ങി പോയതും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
ഇവര്‍ വന്ന ഒരു സൈക്കിളും ഇവരുടെ ചെരുപ്പും ഡ്രസ്സുകളും പുഴക്കരയില്‍ ഉണ്ടായിരുന്നു. ആഴമേറിയ പുഴക്ക് നാലാല്‍ താഴ്ച്ച എങ്കിലുമുണ്ടാകും. ഒഴുക്കും കൂടുതലായിരുന്നു. ഉപ്പു കലര്‍ന്ന മലിന ജലമായതിനാല്‍ പുഴയില്‍ ആളുകള്‍ കുളിക്കാറില്ല. കാണാതായ മറ്റുള്ളവര്‍ക്കായി രാത്രിയും തിരച്ചില്‍ തുടരുകയാണ്.