New Update
രാമമംഗലം: മാമ്മലശ്ശേരി പയ്യാറ്റിക്കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം തലവനായ ഡോ. ഉല്ലാസ് ആർ. മുല്ലമല (42)യാണ് ഇന്നലെ വൈകിട്ട് 6ന അപകടത്തില്‍പെട്ടത്.
Advertisment
സഹപ്രവര്‍ത്തകരോടൊപ്പം മാമ്മലശ്ശേരിയിലുള്ള സുഹൃത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ഡോ. ഉല്ലാസ്. മണല്‍പ്പരപ്പില്‍ ഇറങ്ങിയതിന് ശേഷം കുളിക്കുന്നതിനായുള്ള തയാറെടുപ്പിനിടെ കാല്‍വഴുതിയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെട്ടു മുങ്ങിപോകുകയായിരുന്നു.
ആഴമേറിയ ഈ ഭാഗത്ത് പിറവത്ത് നിന്നും എത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുട്ട് വ്യാപിച്ചതോടെ അവസാനിപ്പിച്ചിരുന്നു.