New Update
കോട്ടയം: നൈറ്റ് പെട്രോളിംഗിനിടെ ഇരുന്നില കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് പോലീസുകാരൻ മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ പൊൻകുന്നം സ്വദേശി ജോബി ജോർജാ(52)ണ് മരിച്ചത്.
Advertisment
ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. ചീട്ടുകളി സംഘമുണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.