New Update
ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനിയായ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. വില്ലുപുറം ജില്ലയിലെ ബി. അഖിലനാ(23) ണ് പിടിയിലായത്. സംഗീത ബാന്‍ഡില്‍ ഡ്രമ്മറാണ് അഖിലന്‍.
Advertisment
അഖിലനും പെൺകുട്ടിയും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതി മൊഴി നൽകി.
പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. സുഹൃത്ത് ഒളിവിലാണ്.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികളാണ് മണ്ണിനടിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.