New Update
ആലപ്പുഴ: യുവാവിനെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പിച്ചയാള്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പുളിമ്പറമ്പില്‍ രാജേഷാ(45)ണ് അറസ്റ്റിലായത്.
Advertisment
രാജേഷിന്റെ വീട് അന്വേഷിച്ചുവന്നവര്‍ക്ക് വീട് കാണിച്ചുകൊടുത്തതിനാണ് സമീപവാസിയെ ഇയാള്‍ കത്തികൊണ്ട് നെഞ്ചത്ത് കുത്തിയത്.
മരംവെട്ട് തൊഴിലാളിയായ പ്രതി സംഭവത്തിന് ശേഷം കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ആര്‍. ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാഷരായ ശ്യാംകുമാര്‍ വി.എസ്, വിഷ്ണു ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.