13 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ 36 പേർ; രണ്ട് ഉല്ലാസബോട്ടുകള്‍ പിടിച്ചെടുത്തു, ലൈസന്‍സ് റദ്ദാക്കുമെന്ന് പോലീസ്, സ്രാങ്കുമാര്‍  കസ്റ്റഡിയില്‍

author-image
neenu thodupuzha
New Update

കൊച്ചി: അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയ ഉല്ലാസബോട്ടുകള്‍ പിടിച്ചെടുത്തു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ പരിശോധനയിലാണു ബോട്ടുകള്‍ പിടിയിലായത്.

Advertisment

സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണു സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 13 പേര്‍ക്കു കയറാവുന്ന ബോട്ടിലുണ്ടായിരുന്നതു 36 പേരാണ്.

publive-image

പിടിച്ചെടുത്ത ബോട്ടുകളുടെ സ്രാങ്കുമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും ലൈസന്‍സ് റദ്ദാക്കാന്‍ മാരിടൈം ബോര്‍ഡിനെ സമീപിക്കുമെന്നു പോലീസ് അറിയിച്ചു. ബോട്ടുകളുടെ വിവരങ്ങള്‍ മാരിടൈം ബോര്‍ഡിനു കൈമാറും.

മറൈന്‍ഡ്രൈവ് അടക്കം ബോട്ട് സര്‍വീസ് നടത്തുന്ന മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കുകയും ബോട്ടില്‍ അനുവദനീയമായതില്‍ അധികം ആളുകളെ കയറ്റരുതെന്നു ബോട്ടുടമകള്‍ക്കു കര്‍ശനമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും കടുത്ത നിയമലംഘനമാണു ബോട്ടുടമകളുടെ ഭാഗത്തു നിന്നുമുണ്ടായത്.

താനൂരിലേതു പോലെയുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയ സാഹചര്യത്തിലും ബോട്ട് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ഗുരുതരമാണെന്നും കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Advertisment